RSS

Followers

സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാര്‍ പ്രതിഷേധിക്കുന്നു!!!


----------
കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ സമകാലിക സംഭവങ്ങളില്‍ പ്രതികരിക്കുന്ന
ഈ ടാക്ക് ഷോയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.
----------
ഇന്ന് പ്രമുഖ സൂപ്പര്‍ താരമായ ശ്രീ. സരോജ് കുമാറാണ് നിത്യ ജീവിതത്തിലെ സംഭവങ്ങളോട് പ്രതികരിക്കാന്‍ നമ്മുടെ സ്റ്റുഡിയോയില്‍ എത്തിയിരിക്കുന്നത്.
സ്വാഗതം ചെയ്യാം അദ്ദേഹത്തെ!

----------
"ശ്രീ.സരോജ് കുമാര്‍ , താങ്കളെപ്പോലെയുള്ള പ്രശസ്തര്‍ വിവാദ വിഷയങ്ങളിലും സമകാലിക അക്രമ സം‌ഭവങ്ങളിലും പ്രതിഷേധിക്കുന്നില്ലാ എന്ന് മുറവിളി കൂട്ടുന്ന ഫേസ്ബുക്ക്
ബ്ലോഗ്ഗിംഗ് ബുദ്ധിജീവികളുടെയും വായനക്കാരുടേയും നിരന്തരമായ നിലവിളികള്‍ കണക്കാക്കിയാണല്ലോ ഇപ്പോള്‍ ഇത്തരം ഒരു നീക്കം എല്ലാ ഭാഗത്ത് നിന്നും ആയി ഉണ്ടായിരിക്കുന്നത്.
ജനങ്ങള്‍ ആരും പ്രതിഷേധിക്കാതെ താങ്കള്‍ക്കായി കാത്തിരിക്കുകയാണ്.
എന്താണ് താങ്കളുടെ പ്രതിഷേധം ഈ ആഴ്ചയില്‍ ?"
----------
" ഹൂഹുഹുഹും!!..(ചിരിയാണ്) ...വളരെ നന്ദി..ഈ ആഴ്ചയിലേക്ക് ഒരു നല്ല പ്രതിഷേധ വാരം തന്നെ ഞാന്‍ സെക്രട്ടറി വഴി ശരിയാക്കി വെച്ചിട്ടുണ്ട്. സൂപ്പര്‍സ്റ്റാറുകള്‍ പ്രതിഷേഷിക്കുന്നില്ല പ്രതികരിക്കുന്നില്ല എന്ന് ആരും പരാതി പറയാന്‍ പാടില്ലല്ലോ.
----------
ഈ ആഴ്ചയിലെ ആദ്യത്തെ എന്റെ പ്രതിഷേധം കുട്ടപ്പനയില്‍ പഞ്ചായത്തിലെ നാലാം വാര്‍ഡ് മെമ്പറും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ.കാന്നിത്തോട്ടില്‍ ശ്രീധരന്‍ പിള്ളക്കെതിരേയണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എതിര്‍പാര്‍ട്ടിയുടെ ഒരു പോസ്റ്റര്‍ കീറിയതുമായി ബന്ധപ്പെട്ട് ഞാന്‍ എന്റെ ശക്തമായ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.
----------
( ടീവീ ഷോയില്‍ പങ്കെടുത്ത എല്ലാവരും കൈയ്യടിച്ച് സന്തോഷം പ്രകടിപ്പിക്കുന്നു.
ഒപ്പം പ്രതികരിക്കാതെ കടിച്ച് പിടിച്ച് നിന്ന ടീവികള്‍ക്ക് മുന്നിലെ പ്രേക്ഷക ലക്ഷങ്ങളും തങ്ങളുടെ സാംസ്കാരിക നായകര്‍ പ്രതികരിച്ചതില്‍ അത്യാഹ്ലാദം പൂണ്ട് ആരവം മുഴക്കുന്നു!)
----------
അടുത്ത പ്രതിഷേധം അറിയിക്കാനുള്ളത് മഞ്ചാടിക്കര ബോട്ട് ജെട്ടിക്ക് സമീപം ഒരു വീട്ടില്‍ നിന്നും കോഴിയെ മോഷ്ടിച്ച് നാട്ടുകാര്‍ പിടികൂടിയ ഒരു തമിഴ് മോഷ്ടാവിനെതിരേയാണ്.
ആ കാര്യത്തിലും എന്റെ ശക്തമായ പ്രതിഷേധം ഞാന്‍ രേഖപ്പെടൂത്തുന്നു.
തമിഴന്മാര്‍ക്കെതിരെ ഞങ്ങള്‍ പ്രതികരിക്കില്ലാ എന്ന ആക്ഷേപത്തെ മറികടക്കാന്‍ കൂടിയാണിത്
ഈ ആഴ്ചയില്‍ തന്നെ ഉള്‍പ്പെടുത്തിയത്.
ഒപ്പം മോഷണം, കള്ളുകുടി, പെണ്ണുപിടി, ആഭാസ വാക്കുകളുടെ പ്രയോഗം,തല്ല്, സ്റ്റണ്ട്, കോപിക്കല്‍ ,കൊലപാതകം, നേതാക്കന്മാരെ വഴി തടഞ്ഞ് വാണിംഗ് കൊടുത്ത് സ്ലോമോഷനില്‍ നടന്നോവുക, കഥാന്ത്യത്തില്‍ അവരെ പച്ചക്ക് കത്തിക്കുക, ബോംബ് വായില്‍ തിരുകി കേറ്റി പൊട്ടിക്കുക തുടങ്ങി യാതൊരു വിധ പ്രകോപന രംഗങ്ങളിലും ഇനി ഞാനടക്കമുള്ള സിനിമാ താരങ്ങള്‍ അഭിനയിക്കുകയില്ല. പകരം സത്യസന്ധനും നല്ലവനും അടിപിടി കൂടാത്തവനും സിഗററ്റ് വലി,കള്ള് കുടി തുടങ്ങി വെജിറ്റേറിയന്‍ മാത്രം കഴിക്കുന്ന നല്ലവരും നിസ്വാര്‍ത്ഥമതികളുമായ
കഥാപാത്രങ്ങളെ മാത്രമേ ഇനി സിനിമയില്‍ അവതരിപ്പിക്കൂ എന്നും ഇനി മുതല്‍ എല്ലാ സിനിമകളിലും അത്തരം കഥാപാത്രങ്ങള്‍ മാത്രമേ കാണൂ എന്നും അറിയിക്കുകയാണ്‍...എന്തിനു വില്ലന്‍മാര്‍വരെ നായകനു തുല്യമായി സത്യസന്ധരാവും ഇനി !"
----------
"നന്ദി...ശ്രീ സരോജ് കുമാര്‍ അങ്ങയുടെ വിലപ്പെട്ട സമയം ഇവിടെ ചെലവഴിച്ചതിനു..."
----------
അടുത്തതായി ഈ ഷോയില്‍ നമ്മോടൊപ്പം പങ്കുചേരുന്നത് കേരളാ സാഹിത്യ -
സാംസ്കാരിക പ്രതികരണ സംഘടനയുടെ പുതിയ സെക്രട്ടറി കവി. ഗോപാലകൃഷ്ണന്‍ ചുള്ളിക്കാട്ടില്‍ ആണ്.
----------
"ഈ പരിപാടിയിലേക്ക് സ്വാഗതം മാഷേ!"
----------
" അങ്ങ് സെക്രട്ടറി ആയതോടെ കേരളത്തിലെ മൊത്തം പ്രതികരണവും ഏറ്റെടുത്തിരിക്കുന്നു എന്നും ജനങ്ങല്‍ക്ക് പ്രതികരിക്കാന്‍ അവസരം കിട്ടുന്നില്ലാ എന്നും പരാതിയുയര്‍ന്നിട്ടുണ്ടല്ലോ?
എന്താണ് സത്യാവസ്ഥ?"
----------
"നോക്കൂ...വ്യക്തമായ പ്രതികരണ പരിപാടികളിലൂടെയാണ് ഈ സംഘടന കടന്നു പോവുന്നത്.
ഈ സംഘടനയില്‍ അംഗമായിട്ടുള്ള കേരളത്തിലെ എല്ലാ കലാകാരന്മാരും എഴുത്ത്കാരുമൊക്കെ
ഇനി കവിതക്കും കഥയുക്കും ഒപ്പം ദിവസവും പത്രം നോക്കി സമകാലിക സംഭവങ്ങളില്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു.
അത് അയല്‍ക്കാര്‍ തമ്മിലുള്ള അതിരു തര്‍ക്കവിഷയമായാലും സ്കൂളിലെ കുട്ടികള്‍ തമ്മിലുള്ള
കശപിശയുടെ പേരിലായാലും ഓരോ ദിവസവും ഓരോ പ്രതിഷേധ പ്രസ്താവനകള്‍ നിര്‍ബന്ധമാണ്. അല്ലാത്തവരുടെ കവിതകള്‍ പത്രമാപ്പീസുകളില്‍ സ്വീകരിക്കില്ല, പുസ്തകശാലകള്‍ അച്ചടിച്ചിറക്കില്ല, അവാര്‍ഡ് അംഗീകാരങ്ങള്‍ ലഭിക്കുകയുമില്ല!.
----------
എന്നാല്‍ ഈ സംഘടനയില്‍ ആളുകള്‍ കുറവായതിനാല്‍ അവര്‍ക്ക് വന്‍ ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ മുഖേന ഞങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിച്ച് കഴിഞ്ഞ് ക്വാട്ടേഷന്‍ ടീമിനെ വിട്ട് ആരെങ്കിലും അംഗങ്ങളുടെ കയ്യോ കാലോ വെട്ടിമാറ്റിയാല്‍ അവര്‍ക്ക് പകരം വെപ്പുകാല്‍ വെക്കാനുള്ള സാമ്പത്തിക സൗജന്യം ചെയ്തു കൊടുക്കും. ആശുപത്രിയില്‍ കൂടെ നിക്കാന്‍ ഒരാളേയും ഏര്‍പ്പാടാക്കും!.
ഒപ്പം ഒരു നിബന്ധന മാത്രം. അവിടെവെച്ചും അവര്‍ പ്രതികരിച്ചു കൊണ്ടേ ഇരിക്കണം!"
----------
"അതായത് ഇനി കഥ, കവിത, തിരക്കഥ ഇവയൊക്കെ എഴുതുന്നവര്‍ ഒപ്പം നല്ല പ്രതികരണ കര്‍ത്താക്കള്‍ കൂടി ആവണം നാട്ടില്‍ നടക്കുന്ന ഏത് സംഭങ്ങള്‍ക്കും അവര്‍ വാക്കാല്‍ പ്രതികരിക്കുക എന്നതാണ് പ്രധാനം എന്നര്‍ത്ഥം.
അതിനു തയ്യാറില്ലാത്തവര്‍ ഇപ്പണിക്ക് നടക്ക്കരുത് എന്ന്...അല്ലേ?."
----------
"യെസ്! ദാറ്റ്സ് ദ പോയന്റ്! പക്ഷേ ഈ നിയമം വന്നതിനു ശേഷം ആരേയും കവിതയെഴുതാന്‍ കിട്ടുന്നില്ല. നോക്കൂ..(കവി ഗോപാലകൃഷ്ണന്‍ ചുള്ളിക്കാട്ടില്‍ ഗദ്ഗദകണ്ഠനാവുന്നു.)
ഈ മഹത്തായ സംഘടനയില്‍ ഇപ്പോള്‍ ഞാന്‍ മാത്രമേ ഉള്ളൂ...ബാക്കി കലാകാരന്മാരൊക്കെ
പേനക്ക് പകരം ഇനി തൂമ്പാ എടുത്ത് ജീവിക്കാം എന്ന് പറഞ്ഞ് ജീവനും കൊണ്ട് രക്ഷപ്പെട്ടു..."
----------
ശരി ശരി..അടുത്തതായി പ്രതികരണ പരിപാടിയിലേക്ക് പൊതുജനത്തെ പ്രതികരിച്ച് ശ്രീ.
പള്ളിത്തുറ പീതാംബരന്‍ ആണ് നമ്മളോട് സംസാരിക്കുന്നത്.
----------
നമസ്കാരം ശ്രീ. പീതാംബരന്‍!
----------
"(മൗനം).................................."
----------
"സമകാലിക സംഭവ വികാസങ്ങളില്‍ താങ്കളുള്‍പ്പെടുന്ന പൊതുജന സമൂഹം എങ്ങനെ പ്രതികരിക്കുന്നു?"
----------
"(മൗനം).................................."
----------
"ഞങ്ങള്‍ക്കങ്ങനെ പ്രത്യേകിച്ച് പ്രതികരണമൊന്നുമില്ല..അതൊക്കെ അവര്‍ നോക്കിക്കോളൂം...എന്ന നിലപാടാണോ പൊതുജനത്തിനു??.."
----------
"(മൗനം).................................."
----------
" അല്ല ..നിങ്ങള്‍ തെരെഞ്ഞെടുത്ത നിങ്ങളുടെ നേതാക്കള്‍ തന്നെ ഇതിനു പിന്നില്‍ എന്നാണല്ലോ ആരോപണം?? അവരെ നിലക്കു നിര്‍ത്താന്‍ ജനലക്ഷങ്ങള്‍ നിങ്ങള്‍ക്കായില്ലെങ്കില്‍ പിന്നെ കഥയും കവിതയും എഴുതി നടക്കുന്നവനാകുമോ...??"
----------
"(മൗനം).................................."
----------
"എന്തുകൊണ്ടാണ് കലാകാരന്മാര്‍ പ്രതികരിക്കൂ എന്ന് നിങ്ങള്‍ മുറവിളികൂട്ടുന്നത് ??
----------
"(മൗനം).................................."
----------
(ടീവിയില്‍ ഒരു ചായക്കടക്കാരന്റെ സംഭാഷണം ക്ലിപ്പിംഗ് കാണിക്കുന്നു)
"ഹയ്യോ നമ്മക്കെവിടെ സമയം ..നമുക്ക് കുടുംബം നോക്കേണ്ടേ.."
ഇതാവുമ്പം അവമ്മാരു തമ്മില്‍ ആയിക്കോളും ..ഹിഹി..നമ്മക്കൊരു നഷ്ടോമില്ല...
നമ്മളെന്തിനാ വെറുതെ ക്വാട്ടേഷങ്കാര്‍ക്ക് പണിയുണ്ടാക്കുന്നത്.."
----------
"ഇന്ന് രാവിലെ ഒരു പൊതുജന പ്രതിനിധി ഈ ടാക്ക് ഷോയില്‍ പ്രതികരിച്ചത് ഇങ്ങ്നേയാണ്..ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായം??
----------
"(മൗനം).................................."
----------
മൗനം പാലിച്ചിരിക്കുന്ന ശ്രീ.പീതാംബരന്റേയും ആങ്കര്‍ പെണുകുട്ടിയുടേയും അടുത്തേക്ക് ഒരാള്‍ മെസ്സേജ് പാസ് ചെയ്യുന്നു.
"എസ്ക്യൂസ്മീ ഒരു മെസ്സേജ് വന്നിട്ടുണ്ട്.. താങ്കളുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഏതാനും പേര്‍ താങ്കളുടെ ഭാര്യയേയും പെണ്മക്കളേയും ദേഹോദ്രപവം ഏല്പിച്ചിരിക്കുന്നു!!!"
----------
"(മൗനം)............................................"
----------
"സര്‍ .."
----------
" (മൗനം) ..........................................."
----------
"സാര്‍ .....!!!"
----------
" (മൗനം) ..........................................."
----------
"മി.പള്ളിത്തുറ പീതാംബരന്‍ !!!!!!"
------
ഒടുവില്‍ അയാള്‍ വാ തുറന്നു.---
".ഈശ്വരാ..അതാ വര്‍ക്കിയും മറ്റവനും കൂടെ അയച്ച ക്വാട്ടേഷന്‍ ടീമായിരിക്കും..
എന്തായാലും സിനിമാ താരങ്ങള്‍ പ്രതികരിക്കട്ടെ..
അല്ലെങ്കില്‍ സാംസ്കാരിക നായകന്മാര്‍ പ്രതികരിക്കട്ടെ...
നമുക്ക് വെയിറ്റ് ചെയ്യാം.............................................!"
----------
"%^$@)*&^%$#"
----------
ക്ഷമ നശിച്ച ആങ്കര്‍ സുന്ദരി തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് പൊതുജന പ്രതിനിധിയായി ഇരിക്കുന്ന ശ്രീ, പള്ളിത്തുറ പീതാംബരന്റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ട്!
എന്നിട്ടൊരു തുപ്പും!
----------
"ത്ഫൂ....ചെറ്റ.!!!"
----------
**************************************


19 Responses to "സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാര്‍ പ്രതിഷേധിക്കുന്നു!!!"
Roshan PM said...

മിണ്ടിയാലും മിണ്ടില്ലേലും പ്രശ്നമാക്കാം :)


Tuesday, May 22, 2012 at 7:46:00 AM GMT+3
പ്രവീണ്‍ ശേഖര്‍ said...

നൌഷാദ് ഭായ്..ആദ്യ ഭാഗം അതായത് സരോജ് കുമാറിന്റെ അഭിമുഖം ..അത് വളരെ രസകരമായി അവതരിപ്പിച്ചു. അത് മാത്രമേ എനിക്ക് ആസ്വദിക്കാന്‍ പറ്റിയുള്ളൂ..ബാക്കിയുള്ളത് അത്ര രസകരമായി തോന്നിയില്ല. ആദ്യം വായന തുടങ്ങിയ സമയത്തുള്ള ആകാംക്ഷ പകുതിക്ക് വച്ച് മുറിഞ്ഞു പോയി. അവസാന ഭാഗം, രണ്ടു തവണ വായിച്ചു നോക്കിയപ്പോളാണ് ഒരിത്തിരിയെങ്കിലും മനസിലായത്. അവസാനം കലം കൊണ്ട് പോയി ഉടച്ച പോലെ തോന്നിപ്പോയി.

പീതാംബരനെ പോലെ മൌനം പാലിക്കുന്ന പ്രതികരണ ശേഷിയില്ലാത്ത ജനസമൂഹത്തെ വിളിച്ചുണര്‍ത്താന്‍ നമ്മള്‍ ഒന്നായി പരിശ്രമിക്കെണ്ടിയിരിക്കുന്നു.

ആശംസകള്‍..


Tuesday, May 22, 2012 at 7:57:00 AM GMT+3
പ്രവീണ്‍ ശേഖര്‍ said...

അല്‍പ്പം കൂടി മോടി കൂടിയിട്ടുണ്ട്..അഭിനന്ദനങ്ങള്‍...ആ മൌനം മൌനം എന്നെഴുതിയത് നന്നായി..പക്ഷെ മെസ്സേജ് കിട്ടേണ്ടത് കാണികള്‍ക്ക് തന്നെയാകണം എന്നത് നിര്‍ബന്ധം ഉള്ളത് പോലെ.. അവസ്സാനത്തെ ചവിട്ടു ഇത്തിരി കൂടി പോയി ട്ടോ..ഹി ഹി..അതും ഒരു സുന്ദരി ആങ്കര്‍ ..


Tuesday, May 22, 2012 at 8:21:00 AM GMT+3
ഇലഞ്ഞിപൂക്കള്‍ said...

വായിച്ചൂട്ടൊ.. :)


Tuesday, May 22, 2012 at 8:22:00 AM GMT+3
വിഷ്ണു ഹരിദാസ്‌ said...

സാംസ്കാരിക പ്രമുഖര്‍ പ്രതികരിക്കാത്തതിനു കാരണം എനിക്ക് തോന്നിയത് - "മൌനം വിദ്വാനു ഭൂഷണം" എന്ന നിലപാടിലാണ് അവര്‍.

ഏതോ ഒരു ചിത്രത്തില്‍ ജഗതിചേട്ടന്റെ കഥാപാത്രം പറയുന്നുണ്ട് : "മദിച്ചു വരുന്ന ആനയുടെ മുന്നില്‍ നെഞ്ചും വിരിച്ചു നില്‍ക്കുന്നത് ആണത്വം അല്ല കുട്ടീ, മറിച്ചു മൂഡത്വം ആണ്."


Tuesday, May 22, 2012 at 8:38:00 AM GMT+3
Unknown said...

വായിച്ചൂ‍ൂ,,,,


Tuesday, May 22, 2012 at 1:04:00 PM GMT+3
mini//മിനി said...

"മൌനം വിദ്വാനു ഭൂഷണം"
മൌനം വിഡ്ഢിക്കും ഭൂഷണം,,,


Tuesday, May 22, 2012 at 1:07:00 PM GMT+3
Noushad Backer said...

" (മൗനം) ..........................................."


Tuesday, May 22, 2012 at 1:14:00 PM GMT+3
Noushad Koodaranhi said...

ഹ.ഹാ..ഹാസ്യം കുറിക്കു കൊള്ളുന്നു....!


Tuesday, May 22, 2012 at 3:33:00 PM GMT+3
ആചാര്യന്‍ said...

ഇത്തവണ പ്രതികരിച്ചാല്‍ അടുത്തെതിനു ലവന്മാര്‍ക്ക് പ്രതികരണ ശേഷി ഉണ്ടാവില്ല എന്ന് അറിയാം അത്താണ് കേട്ടാ


Tuesday, May 22, 2012 at 4:03:00 PM GMT+3
Pradeep Kumar said...

പ്രതികരിക്കാതെ പ്രതികരിക്കുന്നു......


Tuesday, May 22, 2012 at 5:10:00 PM GMT+3
നീലി said...

......
(മൌനം}
......
:)


Tuesday, May 22, 2012 at 5:11:00 PM GMT+3
viddiman said...

പ്രവീൺ ശേഖർ പറഞ്ഞതു പോലെ അവസാനത്തെ തുപ്പും ചവിട്ടും ഓവറായി..


Tuesday, May 22, 2012 at 5:12:00 PM GMT+3
ഐക്കരപ്പടിയന്‍ said...

മൌനം വിദ്വാന് ഭൂഷണം
അതിമൌനം ഭ്രാന്തിന്റെ ലക്ഷണം....!


Tuesday, May 22, 2012 at 10:19:00 PM GMT+3
ഐക്കരപ്പടിയന്‍ said...

മൌനം വിദ്വാന് ഭൂഷണം
അതിമൌനം ഭ്രാന്തിന്റെ ലക്ഷണം....!


Tuesday, May 22, 2012 at 10:20:00 PM GMT+3
Sadique M Koya said...

പ്രതികരിക്കാത്ത സമൂഹത്തിനു വേണ്ടി


Wednesday, May 23, 2012 at 6:28:00 AM GMT+3
മണ്ടൂസന്‍ said...

" ഹൂഹുഹുഹും!!..(ചിരിയാണ്) ...വളരെ നന്ദി.

(ടീവിയില്‍ ഒരു ചായക്കടക്കാരന്റെ സംഭാഷണം ക്ലിപ്പിംഗ് കാണിക്കുന്നു)
"ഹയ്യോ നമ്മക്കെവിടെ സമയം ..നമുക്ക് കുടുംബം നോക്കേണ്ടേ.."
ഇതാവുമ്പം അവമ്മാരു തമ്മില്‍ ആയിക്കോളും ..ഹിഹി..നമ്മക്കൊരു നഷ്ടോമില്ല...
നമ്മളെന്തിനാ വെറുതെ ക്വാട്ടേഷങ്കാര്‍ക്ക് പണിയുണ്ടാക്കുന്നത്.."

ക്ഷമ നശിച്ച ആങ്കര്‍ സുന്ദരി തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് പൊതുജന പ്രതിനിധിയായി ഇരിക്കുന്ന ശ്രീ, പള്ളിത്തുറ പീതാംബരന്റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ട്!
എന്നിട്ടൊരു തുപ്പും!
----------
"ത്ഫൂ....ചെറ്റ.!!!"

ഈ ഗംഭീര പോസ്റ്റിൽ നിന്ന് എനിക്ക് മനസ്സിലായ മർമ്മം ഈ കോപ്പി ചെയ്തിട്ട ഭാഗത്തിലുണ്ട്. 'കൊരങ്ങൻ കുളിച്ച വെളിച്ചെണ്ണയ്ക്ക് പട്ടി കുടിച്ച കുംബ്ലങ്ങ.' എന്ന് കേട്ടിട്ടില്ലേ ഇക്കാ,വളരേ നന്നായി സമൂഹത്തോട് പ്രതികരിക്കുന്നവരല്ലേ നമ്മൾ മലയാളീജനങ്ങൾ.! അപ്പൊ അതിനൊത്തവരാവേണ്ടേ അവരുടെ സംസ്ക്കാരം നയിക്കുന്നവരും.?
ആശംസകൾ ഇക്കാ.


Wednesday, May 23, 2012 at 10:27:00 AM GMT+3
റിയ Raihana said...

ഹഹ നന്നായിട്ടുണ്ട്


Thursday, May 24, 2012 at 2:45:00 PM GMT+3
ഫെയര്‍ 66 said...

നന്നായിട്ടുണ്ട്...


Thursday, May 24, 2012 at 7:59:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors